ഭക്ഷണ വിവാദം കാര്യമാക്കുന്നില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി, മെനു തീരുമാനിക്കുന്നത് സര്‍ക്കാര്‍.

 | 
pazhaidamMohan

സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം കാര്യമാക്കുന്നില്ലെന്ന് പാചകത്തിന്റെ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. മെനു തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. വിവാദങ്ങള്‍ അതിന്റെ വഴിക്കു നടക്കട്ടെ, കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം കൊടുക്കുക എന്നതു മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 

ഫുഡ് കമ്മിറ്റി നല്‍കിയിരിക്കുന്ന മെനു അനുസരിച്ചാണ് കലോത്സവത്തില്‍ ഭക്ഷണം നല്‍കുന്നത്. അതില്‍ മാറ്റം വരുത്തേണ്ടത് കമ്മിറ്റിയാണ്. ഫുഡ് കമ്മിറ്റി മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരാണ് മാറ്റം വരുത്തേണ്ടത്. ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കലോത്സവത്തിന്റെ ഭക്ഷണ മെനുവില്‍ സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ പ്രതികരണം. അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.