സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ഡ്രൈവറും ബസും കസ്റ്റഡിയില്‍

 | 
chippy

കോട്ടയത്ത് സ്വകാര്യ ബസില്‍ നിന്ന് എട്ടാം ക്ലാസുകാരന്‍ തെറിച്ചുവീണ സംഭവത്തില്‍ ബസും ഡ്രൈവറും കസ്റ്റഡിയില്‍.  കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ചിപ്പി' ബസ്സിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷാണ് കസ്റ്റഡിയിലായത്. അശ്രദ്ധമായി വാഹനമോടിച്ചതിനും അമിതവേഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
അഭിരാം എന്ന വിദ്യാര്‍ത്ഥിയാണ് ബസില്‍ നിന്ന് തെറിച്ചുവീണത്. പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലത് കൈ മുട്ടിനും പരിക്കേറ്റു. 

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ്സിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ഷിനോ പറഞ്ഞു.