ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടണിലെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ്. ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ പിന്തള്ളിയാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിയാകുന്നത്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുകളാണ് തെരെഞ്ഞെടുപ്പില്‍ ലഭിച്ചത്. ബ്രിട്ടണിന്റെ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ സ്ഥാനമൊഴിയും.
70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. എന്നാല്‍ ഇത്തവണ സ്‌കോട്ട്ലാന്‍ഡിലെ ബാലമോറിലാണ് ചടങ്ങുകള്‍ നടക്കുക. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച്ച വൈകുന്നേരമോ ബുധനാഴ്ച്ചയോ ആകും ലിസ് ട്രസ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക.