വിരമിക്കുന്ന ദിവസം ഹാജരാകണം; എം ശിവശങ്കറിന് നോട്ടീസ് നല്‍കി ഇഡി

 | 
sivashankerEd

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇ ഡി നോട്ടീസ്. ലൈഫ് മിഷന്‍ കേസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം. ശിവശങ്കര്‍ വിരമിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം. 

വിരമിക്കല്‍ ദിനമായതിനാല്‍ ചൊവ്വാഴ്ച ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തു. 

ശിവശങ്കര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സ്വപ്ന ചോദ്യം ചെയ്യലില്‍ പറഞ്ഞു. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ചതില്‍ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണ് വെളിപ്പെടുത്തല്‍. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സ്വപ്‌നയോട് ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്.