നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

 | 
No 18 Hotel

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതിയിലും മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പ്രതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുകയായിരുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിയായ അഞ്ജലി റിമ ദേവിനെതിരെയായിരുന്നു ഇരയുടെ പരാതിയെന്ന് റോയ് വയലാട്ട് വാദിച്ചു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്‌സോ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്നും ഇരയുടെ മൊഴിയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.