സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു; സിപിഎം നേതാവിനെ പുറത്താക്കാന്‍ ശുപാര്‍ശ

 | 
cpm

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന ആരോപണത്തില്‍ ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി.സോണയ്‌ക്കെതിരെയാണ് നടപടി. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി.

അതേസമയം സോണയ്‌ക്കെതിരായ നടപടിയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റില്‍ തകര്‍ക്കമുണ്ടായി. ദൃശ്യങ്ങള്‍ ഉണ്ടെന്നതിന് തെളിവുണ്ടോ എന്നു ചോദിച്ച് ചില അംഗങ്ങള്‍ തര്‍ക്കിച്ചു. എന്നാല്‍, ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതൃത്വം വിശദീകരിച്ചു.

പാര്‍ട്ടി കുടുംബാംഗം ഉള്‍പ്പെടെയുള്ളവരാണ് രണ്ടു മാസം മുന്‍പ് സോണയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയത്. ഇതില്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.