സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
Updated: Mar 15, 2022, 13:00 IST
| സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. മാര്‍ച്ച് 24 മുതല്‍ ബസുകള്‍ പണിമുടക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്തുന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് ബസുടമകള്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇത് ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ചാര്‍ജ് വര്‍ദ്ധന ഉടന്‍ നടപ്പാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും അല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് നിവേദനത്തില്‍ ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.