സോണിയ ഗാന്ധിയുടെ മാതാവ് പാവ്‌ലോ മയ്‌നോ അന്തരിച്ചു

 | 
Paolo Maino

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് സോണിയയുടെ അമ്മയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

ചികിത്സയുടെ ഭാഗമായി നിലവില്‍ വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം വിദേശത്താണ്.