'താങ്ക് യൂ ഇന്ത്യന്‍ ആര്‍മി'; രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഉമ്മകളും നന്ദിയുമായി ബാബു, വീഡിയോ

 | 
Babu

ഉദ്വേഗം നിറഞ്ഞ 46 മണിക്കൂറുകള്‍ക്ക് ഒടുവില്‍ ബാലയെന്ന സൈനികന്‍ തന്റെ ശരീരത്തോട് ചേര്‍ത്ത് കെട്ടി മലമുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ബാബുവിന്  ഇത് രണ്ടാം ജന്മമാണ്. 400 മീറ്ററോളം ചെങ്കുത്തായ കയറ്റമാണ് ബാല ബാബുവുമായി കയറിയത്. മറ്റു സൈനികരും എന്‍ഡിആര്‍എഫ് അംഗങ്ങളും റോപ്പില്‍ പിടിച്ചു വലിച്ച് കയറാന്‍ സഹായിച്ചു. മുകളില്‍ എത്തിയ ബാബു തന്നെ രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഉമ്മകള്‍ നല്‍കിക്കൊണ്ടാണ് നന്ദി പറഞ്ഞത്. സൈന്യത്തിന് ബാബു നന്ദി പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു മലമ്പുഴ കൂര്‍മ്പച്ചി മലമുകളില്‍ നടന്നത്. ചെങ്കുത്തായ മലമുകളിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. 

വീഡിയോ കാണാം