സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്ന വാക്‌സിന്‍ വികസിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ​​​​​​​

 | 
Vaccine

സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്ന വാക്‌സിന്‍ രാജ്യത്ത് നിര്‍മിച്ചതായി കേന്ദ്രസര്‍ക്കാര്‍. സെര്‍വാവാക് എന്ന പേരില്‍ തദ്ദേശീയമായി വാക്‌സിന്‍ നിര്‍മിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് അറിയിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാലയുടെയും മറ്റ് പ്രമുഖ ശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ എന്നാണ് വാക്‌സിന്റെ പേര്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ രണ്ടാമതാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഈ രോഗം മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ഏകദേശം നാലിലൊന്നും ഇന്ത്യയിലാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏതാണ്ട് 1.25 ലക്ഷം സ്ത്രീകള്‍ക്കു സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതായും 75,000ത്തിലധികം പേര്‍ ഈ രോഗം ബാധിച്ചു മരിക്കുന്നതായും നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 200 മുതല്‍ 400 രൂപ വരെ വിലയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണു റിപ്പോര്‍ട്ട്.