ആദ്യപാദത്തിലെ വളര്‍ച്ചാനിരക്ക് 13.5 ശതമാനം; റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്നില്ലെന്ന് വിലയിരുത്തല്‍

 | 
gdp

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രാജ്യത്തുണ്ടായത് 13.5 ശതമാനം വളര്‍ച്ച. വളര്‍ച്ചാനിരക്ക് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 16.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 36.85 ലക്ഷം കോടി രൂപയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 32.46 ലക്ഷം കോടി രൂപയായിരുന്നു ജി.ഡി.പി. കാര്‍ഷിക മേഖലയില്‍ 4.5 ശതമാനം വളര്‍ച്ചയും ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയും ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവിലെ സാമ്പത്തിക വളര്‍ച്ചയെ വെളിവാക്കുന്ന നോമിനല്‍ ജിഡിപി 64.95 ലക്ഷം കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 51.27 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ഉത്പാദനം. 26.7 ശതമാനമാണ് വളര്‍ച്ച.