എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍
Jan 21, 2023, 18:23 IST
| എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേയ്‌സ് ക്ലെമന്റാണ്(55) മരിച്ചത്. 4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു ഗ്രേയ്‌സിന്റെ മകന്‍ ഷൈനിനെ ഇന്നലെ വൈകിട്ട് എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയോടെ അഞ്ചുമണിയോടെയാണ് ഗ്രേയ്‌സ് ആത്മഹത്യ ചെയ്തത്. ഷൈന്‍ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്. ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഗ്രേയ്‌സ് മാനസിക സംഘര്‍ഷത്തിലായിരുന്നു.
തൂങ്ങി മരിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍ പെട്ട ബന്ധുക്കള്‍ കയര്‍ കഴുത്തില്‍ നിന്ന് ഊരിമാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.