സമരം കടുപ്പിക്കണം; വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം

 | 
vizhinjam

വിഴിഞ്ഞം സമരത്തില്‍ വീണ്ടും ഇടയലേഖനവുമായി ലത്തീന്‍ അതിരൂപത. സമരം കൂടുതല്‍ കടുപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനം പള്ളികളില്‍ വായിച്ചു. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ല. ബഹുജന സമരത്തിന് വിവിധ സംഘടനകളെയും ജനങ്ങളെയും പങ്കാളികളാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

സമരം ഒരു മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി ലത്തീന്‍ സഭയെത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് കുര്‍ബാനയ്ക്കിടെ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചത്. സമരം സംസ്ഥാന വ്യാപകമാക്കാനുള്ള തീരുമാനം സഭ നേരത്തേ എടുത്തിരുന്നു. 

ഇതിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.