സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് യു പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

 | 
Siddique kappan

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദീഖ് കാപ്പന്‍ പുറത്തിറങ്ങിയാല്‍ ഇയാള്‍ക്കെതിരെ തെളിവ് നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് യുപി സര്‍ക്കാരിന്റെ വാദം. സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യു പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു. 

രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും യു പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. 

സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്.