ഫ്‌ളൈ ഓവറില്‍ നിന്ന് നോട്ടുകള്‍ വാരിയെറിഞ്ഞ് യുവാവ്; ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക്

 | 
banglore

ബംഗളൂരുവില്‍ ഫ്‌ളൈഓവറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞ് യുവാവ്. കെ ആര്‍ മാര്‍ക്കറ്റിലെ തിരക്കേറിയ ഫ്‌ളൈഓവറില്‍ നിന്നാണ് യുവാവ് പണം വാരിയെറിഞ്ഞത്. നോട്ടുകള്‍ വാരിയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മൂവായിരം രൂപയുടെ പത്തു രൂപാ നോട്ടുകളാണ് ഇയാള്‍ എറിഞ്ഞതെന്നാണ് വിവരം. കോട്ടും പാന്റും ധരിച്ച് കയ്യില്‍ ക്ലോക്കുമായി എത്തിയയാളാണ് ഇപ്രകാരം ചെയ്തത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

സംഭവത്തിന് കാരണമെന്താണെന്നതിലും വ്യക്തതയില്ല. പോലീസ് എത്തുന്നതിനു മുന്‍പ് യുവാവ് സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.