കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

 | 
crime

കണ്ണൂർ: വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺസുഹൃത്ത് ഫൈറൂസ് ആണ് സാബിറയെ ആക്രമിച്ചത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.


ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  പ്രതിയെ പിടികൂടിയാൽ മാത്രമേ ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു. പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.