സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണകിറ്റ് നൽകും; മന്ത്രി വീണാ ജോർജ്
Aug 22, 2023, 16:52 IST
| സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്.
സിവില്‍സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി,പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ 8 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പും സിക്കള്‍സെല്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വരുന്ന വെള്ളിയും ശനിയും കൊണ്ട് കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.