അബുദാബി സ്‌ഫോടനം; രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും മരിച്ചു
Updated: Jan 17, 2022, 17:38 IST
| അബുദാബി സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടിടങ്ങളിലായി ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ കാരനുമാണ് മരിച്ചത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോകിന്റഎ മുസഫയിലെ സംഭരണ കേന്ദ്രത്തിന് അടുത്തും അബുദാബി വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണം നടക്കുന്ന മേഖലയിലുമാണ് സ്‌ഫോടനം ഉണ്ടായത്. ആദ്യ സ്‌ഫോടനത്തില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്.
സ്‌ഫോടനത്തിന് മുന്‍പായി ഡ്രോണ്‍ പോലെയൊരു വസ്തു പതിക്കുന്നതായി കണ്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.