അഡ്വ. എം. കെ സക്കീർ വഖഫ് ബോർഡിന്റെ പുതിയ ചെയർമാൻ

 | 
sakkeer


സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. 10 ബോർഡ് അംഗങ്ങളും ഒരേ സ്വരത്തിൽ പിന്തുണ നൽകിയെന്നും ഏറ്റവും ശരിയായ രീതിയിലാണ് വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്നും എം കെ സക്കീർ പറഞ്ഞു.നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കും. തർക്കങ്ങളും പരാതികളും പരിഹരിക്കുകയാണ് ലക്ഷ്യം. വഖഫ് നിയമനം സുതാര്യമായി നടത്തുമെന്നും എം കെ സക്കീർ കൂട്ടിച്ചേർത്തു.

വഖഫ് സ്വത്തുക്കളുടെ കേസിന്റെ കാര്യത്തിൽ തീരുമാനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്ദുറഹ്‌മാൻ പ്രതികരിച്ചു. പുതിയ ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങൾ കാര്യമുള്ളതല്ലെന്നും വഖഫ് നിയമനങ്ങളുടെ കാര്യം പുതിയ ബോർഡും ചെയർമാനും തീരുമാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി