പൊന്നോണത്തിൻറെ വരവറിയിച്ച് ഇന്ന് അത്തം

 | 
ATHAM

 ഇന്ന് അത്തം. ഓണത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. ഇന്ന് മുതൽ 10 ദിവസം കേരളത്തിന്റെ ഓരോ കോണിലും വൈവിധ്യമാർന്ന പൂക്കളങ്ങളാൽ സമ്പന്നമാകും.  മുറ്റങ്ങളിൽ പൂക്കളം തീർത്ത് മഹാബലിയെ വരവേൽക്കാൻ കേരളക്കര ഒരുങ്ങി. ഇനി തിരുവോണ ദിനത്തിനായുള്ള കാത്തിരിപ്പും ഒരുക്കങ്ങളുമാണ്. പുതു പുടവകളും വാങ്ങി സദ്യവട്ടങ്ങൾ ഒരുക്കി ഓണാഘോഷത്തിന്റെ സന്തോഷത്തിലാണ് മലയാളികൾ. 

അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. ഇന്നുമുതൽ മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ മുറ്റത്ത് പൂക്കളമിട്ടു തുടങ്ങും.