ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 | 
ബോചെ

കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അമ്പതിനായിരം രൂപയ്ക്ക് ബോചെ ടീ വാങ്ങി അദ്ദേഹം ബോചെ ടീ ചലഞ്ചില്‍ പങ്കാളിയായി. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യവാന് 10 ലക്ഷം രൂപയും കൂടാതെ 15000 പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഫലം ബോചെ ടീ യുടെ വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലും ലഭ്യമാകും. 

സൗദി ജയിലില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്ന അബ്ദുള്‍ റഹീം കഷ്ടപ്പെടാതിരിക്കാന്‍ ഈ മാസം 15 ന് നടത്തുന്ന ബോചെ ടീ ചലഞ്ചില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ബോചെ ടീ യുടെ ഒരു ഷോറൂം ഉപജീവനമാര്‍ഗത്തിന് വേണ്ടി അദ്ദേഹത്തിന് സൗജന്യമായി നല്‍കുന്നതായിരിക്കും എന്ന് ബോചെ അറിയിച്ചു. ദിവസേന നല്‍കി വരുന്ന ധനസഹായം ലഭിക്കേണ്ടവര്‍ക്ക് ബോചെ ടീ ഇന്‍സ്റ്റഗ്രാമിലൂടെ അപേക്ഷിക്കാവുന്നതാണ്.