ബ്രഹ്‌മപുരം; എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

 | 
bramapuram

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. 

അതേസമയം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ക്കു മാറ്റമില്ല. മാലിന്യ പ്ലാന്റില്‍ നിന്നുള്ള വിഷപ്പുക നഗരത്തെ വിഴുങ്ങിയതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഏഴാം ക്ലാസ് വരെയാണ് അവധി നല്‍കിയിരുന്നത്. 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു കൂടി അവധി ബാധകമാക്കിയിരിക്കുകയാണ്