2024 ൽ കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റും; എം ബി രാജേഷ്

 | 
m b rajesh

കൊച്ചി:  2024ൽ കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ ഇതുവരെ 1.6 കോടി രൂപ പിഴ ചുമത്തി.  മാലിന്യം തള്ളുന്നവർക്കെതിരെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്നുണ്ട്. ഇതോടെ പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് കുറയ്ക്കാൻ ഒരു പരിധി വരെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സമ്പൂണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിന് ആരംഭിച്ച മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ നിർണായക ചുവടുവയ്പാണ് നടത്തുന്നത്. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.