പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് കേന്ദ്ര സർക്കാർ

 | 
parlament

പാർലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ. 17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തിൽ ക്രീയാത്മാകമായ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികൾ എന്തൊക്കെയാണെന്നതിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.