ജെയ്ക്കിന്റെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് സൈബർ ആക്രമണം നടത്തിയിട്ടില്ല; വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ
| Sep 3, 2023, 10:15 IST
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. കോൺഗ്രസിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയോ എന്നറിയില്ലെന്നും കുടുംബത്തിന് വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അതേസമയം പുതുപ്പള്ളിൽ വിജയപ്രതീക്ഷയിലാണ് ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ കരുതൽ അനുഭവിച്ചവരാണ് പുതുപ്പള്ളിക്കാർ. ഉമ്മൻ ചാണ്ടി നടപ്പാക്കിയ വികസന പ്രവർത്തനം എല്ലാവർക്കും അറിയാമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

