മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

 | 
mallikarjun garge

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനങ്ങൾക്ക് വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ നല്‍കുമെന്നും പാചകവാതക വില 500 രൂപയാക്കുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ ബുന്ദേല്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.