ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം
Sep 1, 2023, 15:23 IST
| കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം. ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം. ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്.
'ജെയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക് മോനു' എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഫാൻ്റം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടായത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി എത്തിയത്. എട്ടുമാസം ഗർഭിണിയാണ് നീനു.