നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി; എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

 | 
Dileep

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് അനുകൂല വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. നേരത്തേ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

കേസിലെ 16 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ 8 സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിയുടെ രണ്ട് ഉത്തരുവകളാണ് ഇതിലൂടെ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസില്‍ നിര്‍ണ്ണായക ഇടപെടലാണ് ഇത്. 

പുതിയ പ്രോസിക്യൂട്ടറെ എത്രയും വേഗം നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനും കോടതി നിര്‍ദേശം നല്‍കി. രണ്ടാമത്തെ പ്രോസിക്യൂട്ടര്‍ അടുത്തിടെയാണ് രാജിവെച്ചത്. വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമായിരുന്നു രാജി.