ദേശാഭിമാനി മഞ്ഞ പത്രമാണ്, ഉമ്മൻ ചാണ്ടിയുടെ മക്കളെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നു; വി ഡി സതീശൻ
| Aug 25, 2023, 17:59 IST
കരുവന്നൂർ ബാങ്കിൽ ഗുരുതരമായ ക്രമക്കേട് നടന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഏഴ് ചോദ്യങ്ങൾ ചോദിച്ചു. ഇതിലൊന്നും മറുപടിയില്ല. അഴിമതിയുടെ ചളിക്കുണ്ടിലാണ് മുഖ്യമന്ത്രി എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ നിലവാരം അർഹിക്കാത്തതാണെന്ന മന്ത്രി വിഎൻ വാസവന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
ദേശാഭിമാനി മഞ്ഞ പത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മക്കളെപ്പറ്റി ദേശാഭിമാനി അപവാദം പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങൾ ഹീനമായ പ്രചാരണം നടത്തുന്നു. കേരളത്തിൽ സിപിഐഎമുകാർക്ക് ഹെൽമെറ്റ് വെയ്ക്കേണ്ട. കേരളത്തിൽ ഇരട്ട നീതിയാണുള്ളത്. വീണ വിജയന്റെ കാര്യത്തിൽ യാതൊരു അപവാദ പ്രചാരണവും യുഡിഎഫ് നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

