കോടതിയിൽ ഹാജരായില്ല; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

 | 
nikhil

ഇടുക്കി ഗവ: എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യൂത്ത് കോൺ​ഗ്രസ് നേതാവുമായ നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർച്ചയായി കോടതിയിൽ ഹാജരാകാഞ്ഞതിനെത്തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ചപ്പോഴും കോടതിയിൽ ഹാജരാവാതിരുന്ന നിഖിൽ വാറണ്ട് നിലനിൽക്കെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയിരുന്നു.

പുതുപ്പള്ളിയിൽ പ്രചാരണത്തിന് കോൺഗ്രസ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്. ഇക്കാര്യത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.