പുതുപ്പള്ളിയെച്ചൊല്ലി തര്‍ക്കം; കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു

 | 
Kalady

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടിയിലാണ് സംഭവം. കാലടി സ്വദേശി ജോണ്‍സണ്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസി എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അകന്ന ബന്ധുക്കളായ ഇരുവരും തമ്മില്‍ ബുധനാഴ്ച രാവിലെയാണ് തര്‍ക്കമുണ്ടായത്. 

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ ദേവസി ജോണ്‍സണെ വെട്ടുകയുമായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.