റേഷൻ വിതരണത്തിലെ തടസം ആധാർ സംവിധാനത്തിലെ അപാകതയെന്ന് മന്ത്രി ജി ആർ അനിൽ
Nov 1, 2023, 14:09 IST
| സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ തടസ്സത്തിന് കാരണം ആധാർ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണത്തിൽ മണിക്കൂറുകളോളം തടസ്സം നേരിട്ടിരുന്നു. ഇ-പോസ് മിഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ കടയുടമകൾ ആരോപിച്ചത്. എന്നാൽ പ്രശ്നം ഇ-പോസ് മിഷന്റെ അല്ല മറിച്ച് ആധാർ ഓതന്റിക്കേഷനാണെന്ന് മന്ത്രി പറഞ്ഞു.
വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് അരിവിതരണത്തിന് തടസ്സമുണ്ടാകില്ല. കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.