മലങ്കര ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്തു

 | 
Malankara
ഡോ.ബോബി ചെമ്മണൂര്‍ (ബോചെ) പ്രൊമോട്ടറായ മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി  35000 ല്‍ അധികം അംഗങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്തു. ഇതോടൊപ്പം നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ എഡ്യൂക്കേഷണല്‍ ഫണ്ടിലേക്കുള്ള വിഹിതവും കൈമാറി. സൊസൈറ്റിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജിസോ ബേബി NCUI ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ മഹാജന് (Retd. IAS ) ചെക്ക് കൈമാറി. കംപ്ലൈന്‍സ് ഓഫീസര്‍ രഘു വിശ്വനാഥ് ചടങ്ങില്‍ പങ്കെടുത്തു.