ബ്രഹ്‌മപുരത്ത് കളക്ടറെന്ന നിലയില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് ഡോ.രേണു രാജ്; സ്ഥലംമാറ്റം സ്വാഭാവികം

 | 
collector-renuraj

കളക്ടര്‍ എന്ന നിലയില്‍ ബ്രഹ്‌മപുരത്ത് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തുവെന്ന് ഡോ. രേണു രാജ്. വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമായിരുന്നു പ്രതികരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്ഥലംമാറ്റം സ്വാഭാവികമാണെന്നും രേണു രാജ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തം വിവാദമായതിനു പിന്നാലെയായിരുന്നു രേണു രാജിന്റെ സ്ഥലം മാറ്റം. 

വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.