പണിമുടക്കി ഫേസ്ബുക്
Nov 12, 2023, 11:41 IST
| സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് കുറച്ച് മണിക്കൂറുകളായി പണിമുടക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ നിലവിൽ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലായി. This page isn’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.