മൗറീഷ്യസ് വഴി വിദേശ രഹസ്യനിക്ഷേപം നടത്തി; അദാനിക്കെതിരെ വീണ്ടും റിപ്പോർട്ട്

 | 
adhani

ന്യൂഡൽഹി: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ട്. 'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഒസിസിആർപി ഒരു ലേഖനത്തിലാണ് വ്യക്തമാക്കിയിരുന്നത്. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി).

അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസർ അലി ശഹബാൻ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവർ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ് പങ്കാളികളാണ് ഇവർ. എന്നാൽ ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തിൽ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒസിസിആർപി പറഞ്ഞു.

ചാങ്ങിന്റെ ലിംഗോ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗൾഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷൻ ട്രേഡ് (മൗറീഷ്യസ്), ഗൾഫ് ഏഷ്യ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയർത്താൻ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആർപി പറയുന്നു.


വ്യവസായ മന്ത്രിയെയും കൃഷി മന്ത്രിയെയും വേദിയിലിരുത്തി കൊണ്ട് അവരെ രൂക്ഷമായി വിമര്ശിച്ചുകൊണ്ടുള്ള നടൻ ജയസൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വയര്ലയിട്ടുണ്ട്. കളമശ്ശേരിയിലെ കാർഷികോത്സവം വേദിയിലാണ് കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ച് നടൻ ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.  എന്നാൽ അതിനു മറുപടിയുമായി പി പ്രസാദും രംഗത്ത് എത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെയായിരുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.നടൻ കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈകോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട് എന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.

നടനെ വിമർശിച്ചും അനുകൂലിച്ചും കുറെ പേര് രംഗത്ത് വന്നിട്ടുണ്ട്.സർക്കാരിനെ വിമർശിച്ചത് കൊണ്ട് തന്നെ പ്രതിപക്ഷ പാർട്ടികൾ ഈ ഒരു അവസരം മുതലെടുത്തുകൊണ്ട് ജയസൂര്യക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. കെ.മുരളീധരൻ എംപി ഈ അവസരം നന്നായി ഉപയോഗിച്ചിട്ടുണ്ട്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്എന്നും  കൃഷി മന്ത്രിക്ക് വേദിയിൽ തന്നെ മറുപടി പറയാമായിരുന്നില്ലേ. കൃഷി മന്ത്രിയല്ലാതെ മറ്റാരും ഈ നാട്ടിൽ കൃഷിയിറക്കുന്നില്ലെന്നും എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

അതേസമയം ജയസൂര്യയുടെ കർഷക സ്‌നേഹം പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തുന്ന മുതലക്കണ്ണീരെന്നാണ് എഐവൈഎഫ് യുടെ വിമർശനം.  നെല്ലിന്റെ സംഭരണ വില നൽകാത്ത കേന്ദ്രസർക്കാരിനെ വിമര്ശിക്കാത്ത ജയസൂര്യയെ ഭീരു എന്നാണ് എഐവൈഎഫ് വിശേഷിപ്പിച്ചത്. ബിജെപി അടക്കം തനിക്ക് ഒരു പാർട്ടിയോടും താല്പര്യമില്ല എന്നു പറഞ്ഞ ജയസൂര്യ പിന്നെ എന്തുകൊണ്ടായിരിക്കും കേന്ദ്ര സർക്കാരിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്നത്..? കാര്യങ്ങളുടെ സത്യാവസ്ഥ നടനെ ബോധ്യപെടുത്തിയിട്ടും ഇപ്പഴും താൻ തന്റെ വിമർശനങ്ങളിൽ നിന്ന് മാറില്ല.അതുപോലെ