കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകൾ വെട്ടിയ സംഭവം; കർഷകനെതിരെ കേസ്

 | 
KSEB

കോട്ടയം: വൈദ്യുതി ലൈനിലേക്കു മുട്ടിക്കിടന്ന വാഴകൾ വെട്ടിയതിന്റെ പകയിൽ കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകൾ വെട്ടിയ കർഷകനെതിരെ പോലീസ് കേസെടുത്തു. വൈദ്യുതി ഓഫീസ് വളപ്പിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയതിന് കരിപ്പുതട്ട് മുപ്പതിൽ ഭാഗത്ത് അറത്തറ എ.കെ സേവ്യറിനെതിരെയാണ് കുമരകം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

കെഎസ്ഇബിയുടെ അയ്മനം ഓഫീസ് വളപ്പിൽ നട്ടുവളർത്തിയ ഒന്നര വർഷം പ്രായമായ മൂന്നു മാവിൻ തൈയും ഒരു പ്ലാവിൻ തൈയുമാണ് വെട്ടിനശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വൈദ്യുതി ഓഫീസ് ഉദ്ഘാടന വേളയിൽ നട്ടതാണ്  നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങൾ.