കേരളത്തിൽ ചൂട് കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Updated: Aug 27, 2023, 11:35 IST
|
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സാധാരണയുള്ളതിനേക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കൊല്ലത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 വരെയും ഉണ്ടാകും. ശനിയാഴ്ച പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്, 35.8 ഡിഗ്രി സെൽഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം-34.5, തിരുവനന്തപുരം -33.8.