ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാനുള്ള നീക്കം; പ്രതികരണവുമായി എം വി ഗോവിന്ദൻ
Sep 5, 2023, 15:51 IST
| ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോൾ ഭാരത് ആയത് എന്തുകൊണ്ടാണ്?. ഇനി കുറച്ച് കഴിയുമ്പോൾ ഹിന്ദുത്വ എന്ന് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്താണ് വർഗീയവാദികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അവർ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണതെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.