ഇത്തവണ എളുപ്പമാവില്ല; ഇഞ്ചോടിഞ്ച് പോരാടി ഇന്ത്യാ മുന്നണി

 | 
INDIA

ലോക്​സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് വിടാതെ കൈപ്പിടിയിലൊതുക്കുകയാണ് എൻ.ഡി.എ. എന്നാൽ, കഴിഞ്ഞ തവണത്തേതിനേക്കാൾ ബഹുദൂരം പിറകിലാണ്. ഒരുവേള മൂന്നൂറ് സീറ്റിൽ ലീഡ് നേടിയ അവർ ഇപ്പോൾ 290ൽ എത്തി. ഒട്ടും പിറകിലല്ല ഇന്ത്യാ സഖ്യം. കടുത്ത പോരാട്ടമാണ് ഇന്ത്യാ മുന്നണി കാഴ്ചവെക്കുന്നത്. 

അവർ 220 സീറ്റിൽ ലീഡ് ഉറപ്പാക്കിക്കഴിഞ്ഞു. വാരണാസിയിൽ ആദ്യം പിറകിൽ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചുപിടിച്ചു. രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും മികച്ച ലീഡ് ഉറപ്പാക്കി.