കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി.കെ.ഫിറോസിനെതിരായ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
Jun 29, 2024, 13:54 IST
| കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനും എതിരായ കേസ് നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി.കെ. ഫിറോസും സി.കെ. സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി.
യൂത്ത് ലീഗിൽനിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ. 2021-ലാണ് അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തിയത്.