ഉത്പാദനരംഗത്ത് കേരളം മുന്നേറുന്നു. മന്ത്രി ജി ആർ അനിൽ

 | 
G R ANIL

കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നതെന്നും ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. 

തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.