കോഴിക്കോട് മദ്യം കയറ്റിയ ലോറി അപകടത്തില്‍ പെട്ട് റോഡില്‍ മദ്യക്കുപ്പികള്‍ ചിതറി; സ്വന്തമാക്കി നാട്ടുകാര്‍

 | 
kozhikode

കോഴിക്കോട് മദ്യം കയറ്റിയ ലോറി അപകടത്തില്‍ പെട്ട് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി. ചൊവ്വാഴ്ച രാവിലെ 6.30ന് ഫറോക്ക് പാലത്തിലാണ് സംഭവം. പാലത്തില്‍ തട്ടിയ ലോറിയില്‍ നിന്ന് അന്‍പതോളം കേസ് മദ്യം റോഡില്‍ ചിതറി. കോഴിക്കോട് ഭാഗത്തു നിന്നാണ് ലോറിയെത്തിയത്. ലോറി നിര്‍ത്താതെ പോയി. 

തുടര്‍ന്ന് റോഡില്‍ വീണ് പൊട്ടാതെ കിടന്ന മദ്യക്കുപ്പികള്‍ നാട്ടുകാര്‍ കൈക്കലാക്കി. നിരവധി കുപ്പികള്‍ റോഡില്‍ പൊട്ടിക്കിടക്കുകയാണ്. പൊട്ടാതെ വന്ന ബാക്കി കുപ്പികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.  

ഫറോക്ക് പഴയ പാലത്തിലെ കമാനത്തില്‍ തട്ടിയാണ് കുപ്പികള്‍ താഴെ വീണത്. ഡ്രൈവര്‍ ഇതറിയാതെ ലോറിയുമായി പോകുകയായിരുന്നുവെന്ന് കരുതുന്നു. അതേസമയം അനധികൃത മദ്യക്കടത്താണോ എന്ന സംശയവുമുണ്ട്.