അടുത്ത വര്‍ഷത്തെ കലോത്സവം മുതല്‍ മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 | 
vShivankutti

അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരവും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സസ്യാഹാരത്തിനൊപ്പം മാംസാഹാരവും വിളമ്പുന്നതിനായി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവത്തിന് സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. 

ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മാംസാഹാരം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് സസ്യാഹാരം മാത്രം നല്‍കുന്നത്. രണ്ടു തരം ഭക്ഷണശീലമുള്ളവരും ഉണ്ടാകും. എല്ലാവരെയും പരിഗണിച്ച് ഭക്ഷണം വിളമ്പുമെന്നും സര്‍ക്കാര്‍ വിവാദമുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വീട്ടില്‍ നിന്ന് മാറിനിന്ന് സസ്യേതര ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ എന്ന ആശങ്ക മാത്രമേയുള്ളു. അടുത്ത വര്‍ഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നാണ് മന്ത്രി അറിയിച്ചത്.