നിയമസഭയില്‍ സംഘര്‍ഷം; തിരുവഞ്ചൂരിനെ പിടിച്ചു തള്ളിയെന്ന് ആരോപണം, വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും

 | 
parliament

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലെത്തി. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചു തള്ളിയെന്ന് ആരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. 

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡിനെ കൂടാതെ മഫ്തിയില്‍ പോലീസും സഭയ്ക്കുള്ളിലുണ്ടായിരുന്നു. സ്പീക്കര്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു