കോവിഡ് കാരണം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാരിന്റെ ധനസഹായം

 | 
pinarai vijayan

കൊവിഡ് മഹാമാരി മൂലം  രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം നൽകുന്നതിനായി സർക്കാർ മൂന്നുകോടി പത്തൊമ്പത് ലക്ഷം അനുവദിക്കും. കോവിഡ് അവലോകനത്തിനു ശേഷം ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്.

രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണെന്നും, അടുത്തമാസം ആദ്യ ആഴ്ചയോടെ കുട്ടികളുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളേയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.