കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

 | 
V-Sivankutty Minister

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ആവശ്യമുയര്‍ന്നാല്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ടതു തന്നെയാണ്. പരീക്ഷ നടത്തിപ്പിനെക്കുറിച്ചും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ചയാണ് കോവിഡ് അവലോകന യോഗം ചേരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. കോവിഡ് കേസുകള്‍ ഉയരുകയാണെങ്കിലും സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു അവലോകന യോഗം തീരുമാനിച്ചത്.