ഓരോ ഇന്ത്യക്കാരനേയും പോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു; ചന്ദ്രയാൻ ദൗത്യത്തിന് ആശംസയുമായി മോഹൻലാൽ
Aug 23, 2023, 13:45 IST
| ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ചന്ദ്രയാൻ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്. ഓരോ ഇന്ത്യക്കാരനെയുംപോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു എന്നും ഈ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും എന്ന് വിശ്വസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.