മുട്ടിൽ മരംമുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി താനൂർ ഡി.വൈ.എസ്.പി ബെന്നി

 | 
muttil maram muri case


മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അന്വേഷണ സംഘത്തിൽ നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി താനൂർ ഡി.വൈ.എസ്.പി ബെന്നി ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ പറയുന്നു. 

മുട്ടിൽ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂർ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിൻ സഹോദരങ്ങളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി ഡിജിപിക്ക് കത്ത് നൽകിയത്.