മകളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫുകാരനായ പിതാവിനെ തല്ലിക്കൊന്നുമകളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫുകാരനായ പിതാവിനെ തല്ലിക്കൊന്നു.

 | 
MURDER

പതിനഞ്ചുകാരിയായ മകളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനായ പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. ബിഎസ്എഫ് ജവാനായ മെല്‍ജിഭായി വഗേലയാണ് കൊല്ലപ്പെട്ടത്. മകളുടെ സഹപാഠിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇത് ചോദ്യം ചെയ്യാന്‍ ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും അനന്തരവനുമൊപ്പമാണ് വഗേല പോയത്. 

തുടര്‍ന്ന് പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാകുകയും വഗേല മര്‍ദ്ദനത്തിന് ഇരയാകുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വഗേലയുടെ ഭാര്യയ്ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ ഏഴു പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. 

വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വഗേലയും കുടുംബവും പ്രതിഷേധിച്ചപ്പോള്‍ പ്രതിയുടെ ബന്ധുക്കള്‍ മോശമായി പ്രതികരിക്കുകയും തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.